രാജപുരം :കോടോം ബേളൂർ പഞ്ചായത്ത് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പൻസറി വയമ്പ് വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ
നേരംകാണാതടുക്കം വയോജന പകൽ വിശ്രമകേന്ദ്രത്തിൽ പകർച്ച വ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇരുപത്തിയൊന്നാം വാർഡ് മെമ്പർ ടി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ഗംഗാധരൻ, വാർഡ് മെമ്പർമാരായ സജിത ശ്രീകുമാർ, ജോളി ജോസഫ് എന്നിവർ സംസാരിച്ചു. കോടോം ബേളൂർ ഒടയംചാൽ ആയുർവേദ ഡിസ്‌പെൻസറി ഡോക്ടർ വി.ജിജി, മെഡിക്കൽ ഓഫിസർ കെ.പ്രേമരാജ് എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. പരിശോധിച്ച് മുഴുവൻ ആളുകൾക്കും ആയുർവേദ മരുന്ന് വിതരണവും നടത്തി. ക്യാമ്പിൽ എത്തുന്നവരുടെ പ്രെഷർ , ഷുഗർ എന്നിവ പരിശോധനയും നടത്തി. നേരംകാണതടുക്കം ഹെൽത്ത് വിഭാഗം സ്റ്റാഫ് സോണിയ, ആശാ വർക്കർമാരായ ചിത്രലേഖ, ഉഷ, എഡിഎസ് അംഗങ്ങളായ മിനി, ലേഷ്മ, വാർഡ് സമിതി അംഗങ്ങളായ വി.കെ.ലളിത, ഊര് കൂട്ടം മൂപ്പൻ ബി.ചന്ദ്രൻ, ഓടയംചാൽ ആയുർവേദ സ്റ്റാഫ് ശാരിക എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. വാർഡ് മെമ്പറും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സുരേഷ് വയമ്പ് സ്വാഗതവും വാർഡ് കൺവീനർ ശിവകുമാർ നന്ദിയും പറഞ്ഞു.
