രാജപുരം : ഓഗസ്റ്റ് 1 ദേശീയ വദന ശുചിത്വ ദിനത്തിൻറെ ഭാഗമായി ഇന്ത്യൻ ദന്തൽ അസോസിയേഷന്റെ കോസ്റ്റൽ മലബാർ ബ്രാഞ്ച് കാലിച്ചാനടുക്കത്തുള്ള അബ്രോസ് വൃദ്ധസദനത്തിൽ ദന്തൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു, ഡോക്ടർ സിജോ സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ ഇന്ത്യൻ ദന്തൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ച് മുൻ പ്രസിഡൻറ് ഡോക്ടർ സാജൻ ജോസഫ് ഉദ്ഘാടനം ചെയ്തു, ഫാദർ ഫ്രാൻസിസ് ഇട്ടിയപ്പാറ, ഡോക്ടർ വിവേക് ആർ നായർ, സിസ്റ്റർ ജൂലിയ എസ്എംഎസ്, സിസ്റ്റർ റോസിയ എസ്എംഎസ് എന്നിവർ സംസാരിച്ചു
