ഉദയപുരം ദുർഗാ ഭഗവതി ക്ഷേത്രത്തിൽമഹാസത്യനാരായണ വൃതയജ്‌ഞം ആഗസ്‌ത് 16 ഞായറാഴ്ച നടക്കും.

രാജപുരം:  ഉദയപുരം ദുർഗാ ഭഗവതി ക്ഷേത്രത്തിൽ മഹാസത്യനാരായണ വൃതയജ്‌ഞം, ലക്ഷ്മി നാരായണ പൂജ എന്നിവ ആഗസ്‌ത് 16 ഞായറാഴ്ച നടക്കുമെന്ന് പ്രസിഡണ്ട് എൻ.പി. ബാലസുബ്രഹ്മണ്യൻ, രക്ഷാധികാരി ഗോപാലൻ വാഴവളപ്പിൽ, ട്രഷറർ കെരാഘവൻ നായർ എന്നിവർ അറിയിച്ചു. പുജയ്ക്ക് ഐ.കെ.കൃഷ്‌ണദാസ് തന്ത്രികൾ കാർമികത്വം വഹിക്കും. രാവിലെ 5 മണിക്ക് നടതുറക്കൽ, 6 മണിക്ക് സമൂഹപ്രാർഥന, 6.30ന് ആചാര്യവരണം, 6.40ന് ഗണപതിഹോമം, 7 മണി മുതൽ മഹാസത്യനാരായണ യജ്‌ഞത്തിൻ്റെ മഹാസങ്കൽപ്പ യജ്ഞാരംഭം. 11.30ന് മഹാപൂജ സമർപ്പണം, പ്രസാദന വിതരണം, 12.30ന് ക്ഷേത്രത്തിൽ മഹാപൂജ, 1 മണിക്ക് അന്നപ്രസാദം.