രാജപുരം : റാണിപുരം പുൽമേട്ടിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കു വേണ്ടി റാണിപുരം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുതുക്കി നിർമ്മിച്ച ലഘു ഭക്ഷണ ശാല പനത്തടി പഞ്ചായത്ത് മെമ്പർ എം ഷിബു ഉദ്ഘാടനം ചെയ്തു. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡണ്ട് എസ്.മധുസൂദനൻ അധ്യക്ഷത വഹിച്ചു. വനസംരക്ഷണ സമിതി സെക്രട്ടറി ശിഹാബുദ്ദീൻ, ട്രഷറർ എം.കസുരേഷ്, വാച്ചർ കം ഗൈഡ് സുരേഷ് കെ, സിബി കെ.ജെ, സെൽജോ എന്നിവർ സംബന്ധിച്ചു. എസ് .മധുസൂദനൻ ആദ്യ വില്പന നടത്തി.
മലമുകളിൽ 2019 ൽ നിർമ്മിച്ച ലഘു ഭക്ഷണശാലയാണ് പുതുക്കി നിർമ്മിച്ചത്. ലഘു ഭക്ഷണവും, ശീതള പാനീയങ്ങളും സഞ്ചാരികൾക്ക് ഇവിടെ നിന്ന് ലഭ്യമാകും. റാണിപുരം വന സംരക്ഷണ സമിതിയുടെയും മരുതോം വന സംരക്ഷണ സമിതിയുടെയും ഓരോ ലഘു ഭക്ഷണശാലകൾ പുൽമേട്ടിലുണ്ട്. കിലോമീറ്ററുകളോളം നടന്നു മലമുകളിലെത്തുന്ന സഞ്ചാരികൾക്ക് വലിയൊരു ആശ്വാസമാവുകയാണ് ഈ ലഘു ഭക്ഷണ ശാലകൾ.
