പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശികയും അനുവദിക്കണം

രാജപുരം: സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും കുടിശ്ശികയുള്ള പെൻഷൻ ആനുകൂല്യങ്ങൾ എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് കെ എസ് എസ് പി എ കള്ളാർ മണ്ഡലം കമ്മിറ്റി വാർഷിക സമ്മേളനം സാർക്കാരിനോടാവശ്യപ്പെട്ടു ജില്ലാ പ്രസിഡന്റ് എം.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഓ.സി.ജെയിംസ് അധ്യക്ഷത വഹിച്ചു. കള്ളാർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സന്തോഷ് വിചാക്കോ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.യൂ.തോമസ്, പരപ്പ നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ ബാലകൃഷ്ണൻ, സെക്രട്ടറി സി.വി ശ്രീധരൻ, വനിത ഫോറം പ്രസിഡന്റ് പി.ടി.മേരി, ജില്ലാ കമ്മിറ്റി അംഗം ടി.പി.പ്രസന്നൻ , മണ്ഡലം സെക്രട്ടറി ഷാജി ഫിലിപ്പ്, ബേബി  ഏറ്റ്യേപ്പള്ളിൽ, ആലീസ് തോമസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കുഞ്ഞമ്പു നായർ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുതിർന്ന അംഗം അപ്പക്കുഞ്ഞിയെ ചടങ്ങിൽ ആദരിച്ചു. എംബിബിഎസ് ബിരുദം നേടിയ ദേവിക വേണുഗോപാലിനെ ചടങ്ങിൽ അനുമോദിച്ചു.
             ഭാരവാഹികളായി ഒ.സി.ജെയിംസ് (പ്രസിഡന്റ്), സജി.എം.എ മുളവനാൽ, സി.ജെ.അബ്രഹാം (വൈസ് പ്രസിഡൻ്റുമാർ), ഷാജി ഫിലിപ്പ് (സെക്രട്ടറി), ഒ.എ.എബ്രഹാം ഓണശ്ശേരിൽ, ഡെയ്സി ജോസഫ് കല്ലറയ്ക്കൽ (ജോ.സെക്രട്ടറിമാർ), എം.ജി.വേണുഗോപാലൻ (ട്രഷറർ)