കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

രാജപുരം: ഇന്നലെയുണ്ടായ കനത്ത മഴയിൽ പനത്തടി പഞ്ചായത്തിലെ പത്താം വാർഡിൽ പള്ളിക്കാലിൽ വീടിനോട് ചേർന്നുള്ള കിണർ താഴ്ന്നു . ചെത്ത് തൊഴിലാളി രാജപ്പന്റെ പുതുതായി നിർമ്മിച്ച കിണറാണ് ഇടിഞ്ഞുവീണത്. കിണർ തകർന്നതോടെ വീടും അപകടഭീഷണിയിലായി.
പനത്തടി പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കിണറാണ് മഴയിൽ ഇടിഞ്ഞുതകർന്നത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.