റാണിപുരം വന സംരക്ഷണ സമിതി വാർഷിക പൊതുയോഗം നടത്തി.

രാജപുരം : റാണിപുരം വനസംരക്ഷണ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡണ്ട് എസ്.മധുസൂദനൻ അധ്യക്ഷത വഹിച്ചു. റാണിപുരത്തെ പക്ഷി വൈവിധ്യത്തെക്കുറിച്ച് കുറിച്ച് ശ്യാംകുമാർ പുറവങ്കര എഴുതിയ പുസ്തകം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം.രാജീവൻ പ്രകാശനം ചെയ്തു. സ്നേക്ക് റെസ്ക്യൂവർ മാർക്കുള്ള കിറ്റും ചടങ്ങിൽ വിതരണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ജെ.ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി.സുരേഷ്, പഞ്ചായത്ത് മെമ്പർ എം.ഷിബു, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ, ഡിവിഷണൽ കോഡിനേറ്റർ കെ.മധുസൂദനൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) എം.പി രാജു, റേഞ്ച് കോഡിനേറ്റർ ഡി.വിമൽ രാജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.കെ ശിഹാബുദ്ദീൻ സ്വാഗതവും, ട്രഷറർ എം.കെ .സുരേഷ് നന്ദിയും പറഞ്ഞു. തുടർന്ന് 2026 – 28 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ഭാരവാഹികളായി എസ് .മധുസൂദനൻ (പ്രസിഡണ്ട്), പത്മിനി ഭാസ്കരൻ (വൈസ് പ്രസിഡണ്ട്), എം.കെ.സുരേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.