രാജപുരം: കാസർകോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് ടൂറിസം വകുപ്പ് പൂർത്തീകരിച്ച സൗന്ദര്യവൽക്കരണ, നവീകരണ പദ്ധതികളുടെ ഉദ്ഘാടനം വിനോദസഞ്ചാര, സാംസ്‌കാരിക, ചലച്ചിത്ര വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് നിർവഹിച്ചു. കാഞ്ഞങ്ങാട് എം.എൽ.എ ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷത വഹിച്ചു കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം വിശിഷ്ടാതിഥിയായി പങ്കെടുത്തു. വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നസീബ് എം.എ. റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇർഫാന ഇഖ്ബാൽ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി.വി, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ്,
പനത്തടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണുമായ കെ.ജെ.ജയിസ്, അഷ്റഫ് കുന്നിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ.ഫൈസൽ, പി.ജി.മോഹനൻ, അഡ്വ. എൻ.എ. ഖാലിദ്, സുകുമാരൻ കെ.കെ. കെ.എ. സാലു, ഹരീഷ് ബി നമ്പ്യാർ,
കെ.കെ. വേണുഗോപാൽ, കെ.എ. ചാക്കോ, ടി.വി.ഉമേഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കളക്ടറും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ
ചെയർപേഴ്‌സണുമായ ശ്രീധ്യ സുരേഷ് സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ നന്ദിയും പറഞ്ഞു.
