രാജപുരം: റോഡിലെ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനായി ഒടയംഞ്ചാൽ മുസ്ലിം പള്ളിക്ക് സമീപം ഒടയംചാൽ റോട്ടറി ക്ലബ്ബ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. റോട്ടറി ക്ലബ്ബിന്റേയും കേരള പോലീസ് വകുപ്പുംസംയുക്ത സംരംഭമായ റോട്ടറി പോലീസ് എൻഗേജുമെന്റിന്റെ ഭാഗമായാണ് ബ്രേക്കർ സ്ഥാപിച്ചത്. അമ്പലത്തറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദാമോദരൻ തുമ്പ ഉത്ഘാടനം നിർവ്വഹിച്ചു. വെള്ളരിക്കുണ്ട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സജി ജോസഫ് റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് നൽകി. റോട്ടറി പ്രവർത്തകരായ യതീഷ്പ്രഭു , സജി.ടി.ടി, മണി.പി, മണികണ്ഠരാജ്, റോബിൻ.കെ .എസ്, തമ്പാൻ.എം, ഇന്ദു തമ്പാൻ, അനിൽകുമാർ ഫിലിപ്പ്, ഒടയംചാൽ ജുമാ മസ്ജിദ് കമ്മിറ്റി അംഗങ്ങളായ എൻ.ഹംസ, കുഞ്ഞബ്ദുള്ള, സമീർ, വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മി റ്റിഅംഗം എം.കെ.ശശിധരൻ, കെ.ജെ .സണ്ണി എന്നിവർ സംബന്ധിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബാബു.കെ.എം സ്വാഗതവും സെക്രട്ടറി ഷീജാ ജോർജ്ജ് നന്ദിയും പറഞ്ഞു.
