എണ്ണപ്പാറ പേരിയ പള്ളത്തുങ്കൽ ഭജന മന്ദിരത്തിന്റെ  പുനപ്രതിഷ്ഠയും  ഗുരുസ്വാമിമാരെ ആദരിക്കലും നടന്നു

രാജപുരം: ജനകീയ കൂട്ടായ്മയിൽ . ആചാര അനുഷ്ഠാനങ്ങൾ നടക്കുന്ന എണ്ണപ്പാറ പേരിയ പള്ളത്തുങ്കാൽ ഭജനമന്ദിരത്തിന്റെ പുനപ്രതിഷ്ഠ കർമ്മം  നിരവധി ചടങ്ങുകളോട  നടന്നു. പൊള്ളക്കട ശ്രീ വനശാസ്ത്ര ക്ഷേത്രം ഗുരുസ്വാമി  ഗോവിന്ദൻ പൊള്ളക്കട അവർകളുടെ . മുഖ്യ കാർമികത്വത്തിലാണ്  ചടങ്ങ് നടന്നത്. അതോടൊപ്പം ഭജനമന്ദിരത്തിന്റെ മുൻ ഗുരുസ്വാമി മാരായ കുഞ്ഞികൃഷ്ണൻ നായർ പനങ്ങാട്,, ബി.എം.ചന്ദ്രൻ നായർ, എൻ വി ചന്ദ്രൻ നായർ, കെ.വി പത്മനാഭൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.. തുടർന്ന് വാവടുക്കം തരംഗിണി ഓഡിയോസിന്റെ ഭക്തിസാന്ദ്രമായ ഭജനയും നടത്തി. ഭജന മന്ദിരം പ്രസിഡൻ്റ് പി.കപിൽ കുമാർ പുനരുദ്ധാരണ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. കെ പ്രശാന്ത്, പി.പി.ദിനേശൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ സുമേഷ് സ്വാഗതം പറഞ്ഞു. അന്ന പ്രസാദവും വിതരണം, അനുബന്ധ ചടങ്ങുകളും നടന്നു. ഭജന മന്ദിരം ഭാരവാഹികൾ, ഭരണസമിതി അംഗങ്ങൾ, മെമ്പർമാർ, മാതൃസമിതി അംഗങ്ങൾ, തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കാളികളായി.