രാജപുരം: ലോകമൊട്ടാകെ പടര്‍ന്നുപിടിച്ച കോവിഡ് 19 സാമൂഹിക വ്യാപനം ഇതുവരെ തടയാന്‍ സാധിച്ചിട്ടില്ല. അനുദിനം രോഗികളുടെ സംഖ്യ വര്‍ധിച്ചുവരികയാണ് പ്രതീക്ഷിക്കുന്നതിലും അപ്പുറം വേഗത്തില്‍ കാസര്‍ഗോഡ് ഇത് പടര്‍ന്നുപിടിക്കുകയാണ് നമ്മുടെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. ലാഘവബുദ്ധിയോടെ ഉള്ള സമീപനം വലിയ അപകടം ക്ഷണിച്ചുവരുത്തും. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നമ്മുടെ സുരക്ഷിതത്വം മറ്റുള്ളവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. ഈ സാഹചര്യത്തില്‍ രാപകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്ത്തകര്കു വേണ്ട പിന്തുണ നല്‍കുക എന്നത് നമ്മള് ഓരോരുത്തരുടെയും കടമയാണ്. ഇതു മനസിലാക്കികൊണ്ട് പൂടംകല്ല് കമ്മ്യൂണിറ്റി ഹെല്‍ത്ത് സൈന്റെ്റിലേക് വേണ്ട സാനിറ്റൈസറുകള്‍ രാജപുരം കെ.സി.വൈ.എല്‍ ഭാരവാഹികള്‍ ആശുപത്രി അധികൃതരെ ഏല്പിച്ചു.