നാല്‍പതാം ജന്‍മദിനം ആഘോഷിക്കുന്ന കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കോവിഡ്-19 പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു

കാഞ്ഞങ്ങാട്: കോവിഡ്-19 പ്രധിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അഭ്യര്‍ത്ഥന പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ പെരിയ കേന്ദ്ര സര്‍വകലാശാലയുടെ പടന്നക്കാട് കെട്ടിടം കാഞ്ഞങ്ങാട്ടും ചെറുവത്തൂരുമുള്ള കെയര്‍ ആന്‍ കെയര്‍ ഹോസ്പിറ്റല്‍ എന്നിവ ഐസോലേഷന്‍ വാര്‍ഡുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി ഈ കെട്ടിടങ്ങളുടെ വയറിംങ്ങ് പ്ലംബിങ്ങ് മെയിന്റനന്‍സ് ജോലികള്‍ കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്റെ നീലേശ്വരം കാഞ്ഞങ്ങാട് ചെറുവത്തൂര്‍ യൂണിറ്റുകളിലെ എണ്‍പതോളം പ്രവര്‍ത്തകര്‍ രണ്ട് ദിവസങ്ങളിലായി ചെയ്തു. മാര്‍ച്ച് 24ന് സംഘടനയുടെ നാല്‍പതാം ജന്‍മദിനമാഘോഷിക്കുമ്പോള്‍. സാമൂഹ്യ പ്രതിബന്ധതയോട് കൂടി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര തൊഴിലാളി പ്രസ്ഥാനമായ കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ നല്ല ഓരു മാത്യക കാട്ടുകയാണ്. പടന്നക്കാട്ട് നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായി സാധനങ്ങള്‍ നല്‍കി സഹായിച്ചത് മിഹരാജ് ഇലക്ടിക്കല്‍സ് ഉടമ സിദ്ധിക്കാണ്.

Leave a Reply