മാസ്കില്ലാതെ പുറത്തിറങ്ങി നടന്ന 18 പേരെ രാജപുരം പോലീസ് പിടികൂടി.
ഒരാൾക്ക് 500 രൂപ വീതം പിഴയീടാക്കി വിട്ടയച്ചു
ആവർത്തിച്ചാൽ കേസെടുക്കും. പിഴ 10000 രൂപയാകും
പൂടംകല്ല്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാസ്കില്ലാതെ പുറത്തിറങ്ങി നടന്ന 18 പേരെ ഇന്നലെ രാജപുരം പോലീസ് പിടികൂടി. ഒരാൾക്ക് 500 രൂപ വീതം പിഴയീടാക്കി വിട്ടയച്ചു.
ആവർത്തിച്ചാൽ കേസെടുക്കുമെന്നും 10000 രൂപ പിഴയീടാക്കുമെന്നും പോലീസ് പറഞ്ഞു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കോഴിക്കടകൾക്കും , കോൾഡ് സ്റ്റോറേജുകൾക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. വരു ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് പോലീസ് പറഞ്ഞു.