മലയോരത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം
പൂടംകല്ല്: മലയോരത്ത് ലൈസൻസില്ലാതെ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തൽ. ഇതോടെ ഇത്തരം കടകൾക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയർന്നു. ലൈസൻസ് കൃത്യമായി പുതുക്കാനോ , എടുപ്പിക്കാനോ വ്യാപാര സംഘടനകൾ ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് പനത്തടി, കള്ളാർ , കോടോം ബേളൂർ പഞ്ചായത്തുകളിലായി ഇറച്ചിക്കടകൾ ഉൾപെടെ നിരവധി കടകൾ ലൈസൻസില്ലാതെയാണ് മാസങ്ങളായി പ്രവർത്തിക്കുന്നതെന്ന് മനസിലായത്. ഇത്തരം വ്യാപാര സ്ഥാപനങ്ങൾക്കെതിരെ പഞ്ചായത്ത് അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെടുന്നു. അതേ സമയം കോവിഡ് കാലമായതിനാലാണ് ലൈസൻസ് എടുക്കാൻ സാധിക്കാത്തത് എന്നാണ് കടയുടമകൾ പോലീസിന് നൽകിയ വിശദീകരണം.