പനത്തടി പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണാടക അതിർത്തികളായ ചെമ്പേരി, കല്ലപ്പള്ളി റോഡുകൾ അടക്കും

പനത്തടി പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി
കർണാടക അതിർത്തികളായ ചെമ്പേരി, കല്ലപ്പള്ളി റോഡുകൾ അടക്കും

പൂടംകല്ല്: പനത്തടി പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ ഇന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കർണാടക അതിർത്തികളായ ചെമ്പേരി, കല്ലപ്പള്ളി റോഡുകൾ അടക്കും. കർണാടകത്തിൽ നിന്നും വരുന്നവർ നിർബന്ധമായും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ പരിശോധനയിൽ കാണിക്കണം. കച്ചവടക്കാർ കയ്യുറ, മാസ്ക് എന്നിവ നിർബന്ധമായും ധരിക്കണം. ലോക് ഡൗൺ കാലത്ത് ഭക്ഷണ ലഭ്യത ഉറപ്പാക്കാൻ പാണത്തൂരിലെ ജനകീയ ഹോട്ടൽ തുറന്ന് പ്രവർത്തിക്കും. കൂട്ടം ചേർന്നുള്ള കായിക വിനോദങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസിനോടാവശ്യപെടാനും യോഗം തീരുമാനിച്ചു.

Leave a Reply