മാലക്കല്ല്: ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജപുരം ഫൊറോന കെ സി വൈ എല്‍ നേതൃത്വത്തില്‍ മാലക്കല്ല് ടൗണില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. രാജപുരം ഫൊറോന വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, കെ സി വൈ എല്‍ രാജപുരം ഫൊറോന പ്രസിഡന്റ് സ്റ്റീമി ആണ്ടുമാലില്‍, ഫൊറോനാ ചാപ്ലിന് ഫാ.ഡിനോ കുമ്മനിക്കാട്ട്, മാലക്കല്ല് യൂണിറ്റ് ചാപ്ലിന് ഫാദര്‍ ബെന്നി കന്നുവെട്ടിയില്‍, റീജിയന് സെക്രട്ടറി അമല്‍ വെട്ടിക്കാട്ടില്‍, യൂണിറ്റ് പ്രസിഡന്റ് ജോക്കി, ഫൊറോന സെക്രട്ടറി ടിനു കുര്യന് എന്നിവര്‍ സംസാരിച്ചു. ജെറിന് ബിനു, പി.വി.അനുപ്രിയ എന്നിവര്‍ നേതൃത്വം നല്കി