പാണത്തൂര്‍ : പരിയാരത്ത് കാട്ടാനക്കൂട്ടമിറങ്ങി കൃഷികള്‍ നശിപ്പിച്ചു. പരിയാരത്തെ എസ്.ജെ.ജോണിന്റെ കൃഷിയിടത്തിലാണ് ആനകള്‍ എത്തി കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. കായ്ച്ച് തുടങ്ങിയ മുപ്പതോളം തെങ്ങ്, മുന്നൂറോളം വാഴ എന്നിവയാണ് ചവിട്ടി മെതിച്ച് നശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാര്യങ്ങാനം, പരിയാരം വട്ടക്കയം പ്രദേശങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങുന്നുണ്ട്. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. അഷറഫ് സ്ഥലം സന്ദര്‍ശിച്ചു.