രാജപുരം: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കേരള ജേര്‍ണലിസ്റ്റ് യൂണിയന് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിഷേധ യോഗങ്ങളുടെ ഭാഗമായി രാജപുരം യൂണിറ്റ് പ്രതിഷേധ യോഗം ചേര്‍ന്ന് ആദരാഞ്ജലികളര്‍പ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രന് കൊട്ടോടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി പ്രമോദ് കുമാര്‍, സുരേഷ് കൂക്കള്‍,സജി ജോസഫ്, നൗഷാദ് ചുള്ളിക്കര എന്നിവര്‍ സംബന്ധിച്ചു.