രാജപുരം: അപകട ഭീഷണിയുള്ള കൊട്ടോടി ചീറ്റക്കാൽ തട്ടിലെ ക്വാറി പ്രദേശത്തെ ജനങ്ങൾക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ,
ബ്ലോക്ക് പഞ്ചായത്തംഗം ജോസ് മാവേലിൽ, പഞ്ചായത്തംഗങ്ങളായ എം.കൃഷ്ണകുമാർ, ജോസ് പുതുശേരിക്കാലായിൽ, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.ഗോവിന്ദൻ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബി.അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ , ബ്ലോക്ക് പഞ്ചായത്തംഗം ജോസ് മാവേലിൽ (രക്ഷാധികാരിമാർ), വാർഡംഗം എം.കൃഷ്ണകുമാർ ( ചെയർമാൻ),
ബി.അബ്ദുള്ള, ടി.രത്നാകരൻ, പഞ്ചായത്തംഗം ജോസ് പുതുശേരി ക്കാലായിൽ (വൈസ് ചെയർമാൻ ), ബിനു പുതുശേരിക്കാല (ജനറൽ കൺവീനർ), രമേശൻ ഒരള, (കൺവീനർ), ബാലകൃഷ്ണൻ അടുക്കം, അനിൽകുമാർ വാഴവളപ്പ്, ബാബു ഒരള, സുരേഷ് ചീറ്റക്കാൽ , ഹരിദാസ് ഒരള, (ജോയിന്റ് കൺവീനർ), തമ്പാൻ മഞ്ഞങ്ങാനം (ട്രഷറർ).