നാളികേരം തറവില 40 രൂപയാക്കി സംഭരിക്കണമെന്ന് അഖിലേന്ത്യ കിസാന്‍ സഭ.

രാജപുരം: നാളികേരത്തിന്റെ വില 28 രൂപയായി കുറഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകര്‍ വമ്പിച്ച സാമ്പത്തിക പ്രയാസം അനുഭവിക്കകയാണ്. വര്‍ദ്ധിച്ച് വരുന്ന ഉത്പാദന ചെലവി നനുസരിച്ച് തേങ്ങ വില കിലോയ്ക്ക് 40 രൂപയായി വര്‍ദ്ധിപ്പിച്ച് സഹകരണ സംഘം വഴി സംഭരിച്ച് നാളികേര കര്‍ഷകരെ സംരക്ഷിക്കണമെന്ന് അഖിലേന്ത്യ കിസാന്‍ സഭ വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഓണ്‍ലെന്നില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിണ്ടന്റ് എ.കെ രാജപ്പന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിണ്ടന്റ് എം.അസ്സിനാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി സഹദേവന്‍, മണ്ഡലം കമ്മറ്റി അംഗങ്ങളായ ബി. രത്‌നാകരന്‍ നമ്പ്യാര്‍, കെ.ബി. മോഹനചന്ദ്രന്‍ , ടി.കൃഷ്ണന്‍, മണ്ഡലം സെക്രട്ടറി എം.കുഞ്ഞമ്പു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply