സിപിസിആർ ഐ യുടെ നാളികേര വികസന പദ്ധതിയിൽ പനത്തടി പഞ്ചായത്തിലെ 10-ാം വാർഡിൽ മാതൃകാ തെങ്ങിൻ തോട്ടം.
രാജപുരം: സിപിസിആർ ഐ യുടെ നാളികേര വികസന പദ്ധതിയിൽപ്പെടുത്തി പനത്തടി പഞ്ചായത്തിലെ 10-ാം വാർഡിലെ കെ.എം.കുഞ്ഞാസ്യയുടെ പുരയിടത്തിൽ മാതൃകാ തെങ്ങിൻ തൈകളുടെ നടീൽ കർമ്മം സി. പി. സി .ആർ ഐ ഡയറക്ടർ.ഡോ.അനിത കരുൺ നിർവഹിച്ചു. മൈക്കിൾ പൂവത്താനി അദ്ധ്യക്ഷത വഹിച്ചു
പഞ്ചമല അഗ്രി ആൻഡ് ഹോർട്ടികൾച്ചറൽ ഫാർമേഴ്സ് പ്രൊഡ്യൂസ് കമ്പനിയുടെ നേതൃ ത്വത്തിലാണ് നാളികേര വികസന പദ്ധതി നടപ്പിലാക്കുന്നത്. കെ. എം.കുഞ്ഞാസ്യയുടെ 3.5 ഏക്കർ സ്ഥലത്താണ് 270 ഓളം തെങ്ങിൻ തൈകൾ നടുന്നത്. കൂടാതെ മണ്ണ് ജല സംരക്ഷണ പദ്ധ തിയിൽപ്പെടുത്തി എട്ടോളം കർഷകരുടെ പുരയിട കൃഷിക്കാ വശ്യമായ സൗകര്യങ്ങളും സി. പി. സി. ആർ ഐ ഒരുക്കികൊടുക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ പഞ്ചമല കമ്പനി നടത്തി വരുന്നു. നാളികേരകൃഷി കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ കൂടുതൽ മേഖലകളിലേക്ക് നാളികേരകൃഷി നടപ്പിലാക്കുന്നതിനും വിപുലീകരിക്കുന്നതിനും പനത്തടി പഞ്ചാ യത്ത് മെമ്പർ കെ. ജെ ജെയിംസും പഞ്ചമല കമ്പനി ചെയമാൻ മൈക്കിൾ എം. പൂവത്താനിയും നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും സിപി സിആർ. ഐ ഡയറക്ടർ ഡോ.അനിത കരുൺ പറഞ്ഞു. ചടങ്ങിൽ സിപിസി ആർ ഐ സയിന്റിസ്റ്റ് തമ്പാൻ, ഡോ.സുബ്രഹ്മണ്യൻ സ്ഥല ഉടമ ഹക്കീം ആൻഡ് ബ്രദേഴ്സ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വാർഡ് മെമ്പർ കെ. ജെ ജെയിംസ് സ്വാഗതവും ജമാൽ നന്ദിയും പറഞ്ഞു