ഹിന്ദു ഐക്യവേദി വെള്ളരിക്കുണ്ട് താലൂക്ക് സമിതി രാജപുരത്ത് ധര്‍ണ സംഘടിപ്പിച്ചു.

രാജപുരം: ഹിന്ദു ഐക്യവേദി വെള്ളരിക്കുണ്ട് താലൂക്ക് സമിതി രാജപുരത്ത് ധര്‍ണ സംഘടിപ്പിച്ചു. മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമായും, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത്സിങ്ങിനോടും ഉപമിച്ച് സ്വാതന്ത്ര്യ സമരത്തെയും സ്വാതന്ത്ര്യ സമരസേനാനികളെയും അപമാനിച്ച സ്പീക്കര്‍ എം.ബി. രാജേഷിന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് ധര്‍ണ ആവശ്യപ്പട്ടു. മാപ്പിള ലഹള രക്തസാക്ഷി അനുസ്മരണ സമിതി ജില്ല പ്രസിഡന്റ് കെ.കരുണാകരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് സതി കോടോത്ത്, എകെഎംഎസ് ജില്ല സെക്രട്ടറി പ്രഭാകരന്‍, വനവാസി വികാസ കേന്ദ്രം ജില്ല സംഘടനാ സെക്രട്ടറി ഷിബു പാണത്തൂര്‍, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറിമാരായ പ്രമോദ് വര്‍ണം, എന്‍.ആര്‍.വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply