രാജപുരം: കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാനപാതയോട് എം എല്‍ എ കാട്ടുന്ന നിരന്തരമായുള്ള അവഗണനയില്‍ പ്രതിഷേധിച്ച് താഴെ കള്ളാറില്‍ പൊട്ടിപൊളിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കി ഇന്ത്യന്‍ നാഷണല്‍ കള്ളാര്‍ മണ്ഡലം കമ്മിറ്റി. മണ്ഡലം പ്രസിഡന്റ് ഷാജി ചാരത്ത്, കള്ളാര്‍ , പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് എന്നിവരോടൊപ്പം ബ്ലോക്ക് – മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും പ്രധിഷേധത്തില്‍ അണിനിരന്നു.