രാജപുരം: ഈ മാസം മൂന്നാം തീയതി അഞ്ചു മണിക്കൂര്‍ കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ഗുരുതര നിലയിലായ പന്ത്രണ്ട് വയസ്സുകാരനെ എത്തിച്ച കള്ളാര്‍ സ്വദേശിയായ മണപ്പുറം ഫൗണ്ടേഷന്‍ ആംബുലന്‍സ് ഡ്രൈവറെ കള്ളാറിലെ കണ്ടം ബ്രദേഴ്‌സ് കൂട്ടായ്മ ആദരിച്ചു. കുട്ടിയുടെ പ്രാണന്‍ രക്ഷിക്കാന്‍ നിസ്വാര്‍ത്ഥ സേവനം കാഴ്ച വെച്ച നിഖില്‍ കളളാറിനെയാണ് ആദരിച്ചത്. കള്ളാറിലെ മുതിര്‍ന്ന ടാക്‌സി ഡ്രൈവര്‍ കെ.ബാലകൃഷ്ണന്‍- സുകുമാരി ദമ്പതികളുടെ മകന്‍ ആണ് നിഖില്‍.
ചടങ്ങില്‍ പ്രദീപ്, മുരളി, വിനോദ്, സര്‍പ്പു, വിനോദ് കൃഷ്ണ, ജിഷ്ണു, എന്നിവര്‍ പങ്കെടുത്തു.