വെള്ളരിക്കുണ്ട് : ഷേമനിധിയില് അംഗമായിരിക്കുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ചികിത്സാ സഹായവും മറ്റാനുകൂല്യങ്ങളും ജീവിത ചിലവ് വളരെ വര്‍ദ്ധിച്ചിരിക്കുന്നു ഈ കാലയളവില്‍ വളരെ പരിമിതമാണെന്നും ഈ ആനുകൂല്യങ്ങള്‍ അടിയന്തരമായി വര്‍ധിപ്പിച്ച് നല്കി ക്ഷേമനിധി അംഗങ്ങളെ സഹായിക്കണമെന്ന് കെ ടി യു സി (എം)കാസര്‍കോട് ജില്ല നേതൃസംഗമം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.നേതൃസംഗമം കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ജോസ് ടോം ഉദ്ഘാടനം ചെയ്തു. കെ ടി യു സി (എം) ജില്ലാ പ്രസിഡണ്ട് ടോമി ഈഴറേറ്റ് അധ്യക്ഷതവഹിച്ചു. കെ ടി യു സി (എം) സംസ്ഥാന പ്രസിഡണ്ട് ജോസ് പുത്തന്‍കാല മുഖ്യപ്രഭാഷണം നടത്തി കുര്യാക്കോസ് പ്ലാപറമ്പില്‍,ചാക്കോ തെന്നിപ്ലാക്കല്‍, ജോയ് മൈക്കിള്‍, ഷാജി വെള്ളംകുന്നേല്‍, ബിജു തുളുശേരിയില്‍,ഷിനോജ് ചാക്കോ, ലിജിന്‍ ഇരുപ്പക്കാട്ട് ,പുഷ്പ്പമ്മാ ബേബി,ജോസ് കാക്കക്കുട്ടുങ്ങല്,ബാബു നേടിയകാല ,സേവ്യര്‍ കളരിമുറിയില്‍ ജോസ് ചെന്നക്കാട്ട്കുന്നേല്‍, സ്റ്റീഫന്‍ മുരികുന്നേല് ,ടോമി മണിയന്‍തോട്ടം, സാജു പാമ്പക്കല്, ജോസ് പെണ്ടാനം,മനോജ് മാടവന എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികള്‍ ആയി പ്രസിഡന്റ് ടോമി ഇഴറേട്ടു, വൈസ് പ്രസിഡന്റ് പീറ്റര്‍ കെ സി, സെക്രട്ടറി മനോജ് മാടവന, ഷാജി മാത്യു കളപ്പുര തൊട്ടിയില്‍, ജോണ്‍കുട്ടി മരത്തിന്മൂട്ടില്, രാജേഷ് എം ആര്മനയ്ക്കല്പറമ്പില്, ജോഷി വാതല്ലൂര്‍, ജോസ് കുര്യത്തു, ജോണിക്കുട്ടി വെങ്കിട്ടുക്കല് , സുനെഷ് മാത്യു, സാബു തോമസ് കടവില്‍ എന്നിവരെ തിരഞ്ഞെടുത്തു