രാജപുരം : കേരള വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍, കോടോം-ബേളൂര്‍ പഞ്ചായത്തിലെ കാനം, നെല്ലിയടുക്കം, തുണുപ്പ്, പട്ടത്തുമൂല, കാലിക്കടവ്, പട്ടികവര്‍ഗ്ഗ കോളനികളിലെ ശാരീരിക അവശതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പുതപ്പുകളും, ഗ്രാമീണ പഠനകേന്ദ്രങ്ങളിലെ കുട്ടികള്‍ക്ക് നോട്ടുപുസ്തകങ്ങളും വിതരണം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ കാനത്തില്‍ കണ്ണന്‍, വിഷവൈദ്യന്‍ ആണ്ടി, പാരമ്പര്യ വൈദ്യന്‍ നാര്‍ക്കളന്‍, എന്നിവരെ ആദരിച്ചു. വനവാസി വികാസ കേന്ദ്രം സംസ്ഥാന ജോയിന്റ് സെക്രട്ടറി: ഡി.എല്‍.സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഓര്‍ഗനൈസര്‍ ഷിബു പാണത്തൂര്‍, ജോയിന്റ് സെക്രട്ടറി ഗീത കാനത്തില്‍, ആയാം പ്രമുഖ് കുഞ്ഞിരാമന്‍, വാര്‍ഡ് മെമ്പര്‍മാരായ ജ്യോതി, വേലായുധന്‍ കൊടലം, സുകുമാരന്‍, രാമകൃഷ്ണന്‍, രാജേഷ് കാനത്തില്‍, നാരായണന്‍ പട്ടത്തുമൂല എന്നിവര്‍ പ്രസംഗിച്ചു.