രാജപുരം: പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിലെ പൂടംകല്ലടുക്കം, കോയത്തടുക്കം എന്നീ ബ്രിഡ്ജ് കോഴ്സ് സെന്ററുകളിലായി ശിശുദിനാഘോഷത്തിന്റെ ഭാഗമായി ‘ബ്രിഡ്ജിലെ കുസൃതികള്‍ ‘പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി.എം കുര്യാക്കോസ് , ‘ആടാം പാടാം’ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുപ്രിയ ശിവദാസ് എന്നിവര്‍ പരിപാടികളുടെ ഉദ്ഘാടനം നടത്തി. പൂടം കല്ലടുക്കം ബ്രിഡ്ജ് കോഴ്സ് സെന്ററിലെ കുട്ടികള്‍ക്കുള്ള നോട്ട് പുസ്തകം വിതരണം വാര്‍ഡ് മെമ്പര്‍ കെ.കെ.വേണുഗോപാല്‍ നടത്തി. ചിത്രരചന, ക്വിസ് മത്സരം, ശിശുദിനപതിപ്പ്, പോസ്റ്റര്‍ രചന മത്സരം, പേപ്പര്‍ ക്രാഫ്റ്റ് വര്‍ക്ക് എന്നീ മത്സര ഇനങ്ങള്‍ ശ്രദ്ധേയമായി. കുട്ടികളുടെ മികച്ച പങ്കാളിത്തവും മത്സരബുദ്ധിയോടു കൂടിയുള്ള പരിപാടി അവതരണവും ആകര്‍ഷകമായി. സി ഡി എസ് ചെയര്‍പേഴ്സണ്‍ സി. മാധവി, സി ഡി എസ് മെമ്പര്‍മാരായ സ്നേഹി ഷാജി, സി.ശ്രീദേവി, എഡിഎസ് മെമ്പര്‍മാരായ ലളിത സുനില്‍, വത്സല അനില്‍, ആനിമേറ്റര്‍ പി.ലക്ഷ്മി, ട്യൂട്ടര്‍മാരായ സനീഷ്, മനോജ് എന്നിവര്‍ സംബന്ധിച്ചു. ‘തണല്‍ ‘ എന്ന പേരില്‍ പുതിയ എസ്ടി ബാലസഭ രൂപീകരണവും നടന്നു.