രാജപുരം: മാലിന്യ പരിപാലനത്തില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ ഹരിത കേരള മിഷന് കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന ‘ടീച്ചറും കുട്ട്യോളും ‘ പരിപാടി കള്ളാര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ വാര്‍ഡു മെമ്പര്‍ എം.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മ്മ സേനാംഗങ്ങളായ രജനി, അജിത എന്നിവര്‍ കുട്ടികള്‍ക്ക് തരംതിരിവിന്റെ പുതുപാഠങ്ങള്‍ പകര്‍ന്നു നല്കി.