രാജപുരം: കവി വേണുഗോപാല്‍ ചുണ്ണംകുളത്തിന്റെ മൂന്നാമത് കവിതാ സമാഹാരം ‘ആസാദി’ ആനക്കല്ല് രക്തസാക്ഷി ഗോവിന്ദന്‍ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ പ്രാകാശനം ചെയ്തു. കവിയും പു.ക.സ. കാസറഗോഡ് ജില്ലാ പ്രസിഡന്റുമായ സി.എം. വിനയചന്ദ്രന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. വായനശാല പ്രസിഡന്റ് ടി.പി.വന്ദന അദ്ധ്യക്ഷത വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ മുഖ്യാതിഥിയായി. എഴുത്തുകാരന്‍ അശോകന്‍ മീങ്ങോത്ത് പുസ്തകം ഏറ്റു വാങ്ങി. സബിത ചൂരിക്കാട് പുസ്തക പരിചയം നടത്തി. പി.അപ്പക്കുഞ്ഞി, പി.നാരായണന്‍, ഗണേശന്‍ അയറോട്ട്, നാരായണന്‍ അയ്യങ്കാവ് , ടി.കെ. പുരുഷോത്തമന്‍ , സവിത രാജന്‍ എന്നിവര്‍ സംസാരിച്ചു. വേണുഗോപാല്‍ ചുണ്ണംകുളം മറുപടി പ്രസംഗം നടത്തി. വായനശാല സെക്രട്ടറി സുനില്‍ പാറപ്പള്ളി സ്വാഗതവും, ജോ: സെക്രട്ടറി എം.ശ്രീവിദ്യ നന്ദിയും പറഞ്ഞു.