രാജപുരം: മഹാരാഷ്ട്രയില്‍ വച്ച് നടന്ന ദേശീയ വടം വലി മത്സരത്തില്‍ കേരള ടീമിന് വേണ്ടി മത്സരിച്ച ഡോ: അംബേദ്കര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോടോത്തിലെ മിന്നും താരങ്ങള്‍ക്കും പരിശീലിപ്പിച്ച ശ്രീധരന്‍ പരപ്പ, കായിക അധ്യാപകന്‍ കെ.ജനാര്‍ദ്ദനന്‍ എന്നിവരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കോടോം ബേളൂര്‍ ഉദയപുരം 58 ബൂത്ത് കമ്മറ്റി അനുമോദിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി.വി.സുരേഷ് ഉദ്ഘാടന ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തു മെമ്പര്‍ രതീഷ് കാട്ടുമാടം മുഖ്യാതിഥിയായി . ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മധുസുദനന്‍ ബാലൂര്‍, ബ്ലോക്ക് സെക്രട്ടറി സജി പ്ലാച്ചേരിപ്പുറത്തു, ബാലന്‍ പണാം കോട്, കുമാരന്‍ പണാകോട്, എ.പി.ജോസ് പിണ്ടിക്കടവ്, ശ്രീധരന്‍ പണാകോട് എന്നിവര്‍ പ്രസംഗിച്ചു. അശോക് കുമാര്‍ കോടോം സ്വാഗതവും ബൂത്ത് പ്രസിഡന്റ് രാജേഷ് പണാകോട് നന്ദിയും പറഞ്ഞു