രാജപുരം: ശിശുദിനത്തില്‍ എഷ്യനെറ്റ് ന്യൂസ് ചാനലില്‍ വാര്‍ത്തവായിച്ച രാജപുരം ഹോളിഫാമിലീ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഷരോണ ഏലിയ സജിക്ക് സഹപാഠികളും അധ്യാപകരും പി.ടി എയും ചേര്‍ന്ന് ഉഷ്മളമായ സ്വീകരണം നല്കി. ഇതോടനുബന്ധിച്ച് ചേര്‍ന്ന അനുമോദന യോഗത്തില്‍ പി.ടി എ പ്രസിഡണ്ട് ടി.യു മാത്യു ഉമ്മംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ബസി എസ് ജെ സി സ്വാഗതം ആശംസിച്ചു മദര്‍ പീ ടി എ പ്രസിഡണ്ട് മിനി , സജി എം എ തോമസ് എസ് എം, കുമാരി ഷരോണ എന്നിവര്‍ സംസരിച്ചു. കോഴിക്കോട് കൊച്ചി തീരുവനന്തപുരം എന്നിവിടങ്ങളില്‍ നടന്ന ഓഡിഷനുകളില്‍ നിന്നും ഏകദേശം 150 പേര് പങ്കെടുത്തിരുന്നു അതില്‍ നിന്നും 15 പേരെയാണ് ഗിശുദിദിനത്തില് വാര്‍ത്ത വായിക്കൂവാന് തീരഞ്ഞെടുത്തത് ഷരോണയ്ക്ക് പി.ടി. എ യുടെ ഉപഹാരവു എഷ്യനെറ്റ് നല്കിയ ഉപഹാരവും തദവസരത്തില്‍ നല്‍കുക ഉണ്ടായി.