രാജപുരം. ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1971 എസ് എസ് എല്‍ സി ബാച്ചിന്റെ കുടുംബ സംഗമം നടത്തി. സമാപന സമ്മേളനം പ്രധാനാധ്യാപിക സിസ്റ്റര്‍ ബെസി എസ് ജെ സി ഉദ്ഘാടനം ചെയ്തു.അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫിലോമിന അനുഗ്രഹപ്രഭാഷണം നടത്തി. ചടങ്ങില്‍ ഗുരുക്കാന്‍മാരെ ആധരിച്ച് ഉപഹാരങ്ങള്‍ നല്‍കി.ഒ.ജെ. മത്തായി, പരമേശ്വരന്‍ നമ്പീശന്‍ എന്നിവര്‍ പ്രസംഗിച്ചു.ഒ.ടി.കര്യന്‍, ജോസഫ് ചാക്കോ ചെട്ടിക്ക ത്തോട്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി സ്‌കൂള്‍ വികസന നിധിയിലേയ്ക്ക് പൂര്‍വ വിദ്യാര്‍ഥികള്‍ നല്‍കുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രധാനാധ്യാപികയെ ഏല്‍പിച്ചു.