രാജപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ റാണിപുരം വന സംരക്ഷണ സമിതിക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വേസ്റ്റ് ബിന്‍ കൈമാറി. ലയണ്‍സ് ക്ലബ് കുടുംബ സംഗമത്തോടനുബന്ധിച്ച് റാണിപുരം റിസോര്‍ട്ടില്‍ നടന്ന ചടങ്ങ് ചീഫ് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി കെ.ഗോപി ഉത്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി.കണ്ണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു.
ടൈറ്റസ് തോമസ്, കെ.വി സുരേഷ് ബാബു, . സൂര്യനാരായണ ഭട്ട്, എ.പി ജയകുമാര്‍ റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് നിര്‍മ്മല മധുസൂദനന് എന്നിവര്‍ പ്രസംഗിച്ചു. ഷാജി പൂവക്കുളം സ്വാഗതവും സെബാന് കാരക്കുന്നേല്‍ നന്ദിയും പറഞ്ഞു കുടുംബ സംഗമത്തോടനുബന്ധിച്ച് വിവിധ കലാ കായിക മല്‍സരങ്ങളും നടത്തി