കള്ളാര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രം ഉത്സവം 18, 19, 20 തീയതികളില്‍ നടക്കും.

രാജപുരം: കള്ളാര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രം ഉത്സവം 18, 19, 20 തീയതികളില്‍ നടക്കും. 17 ന് രാവിലെ 7 ന് കലവറ നറയ്ക്കല്‍, രാത്രി 7.30 ന് തിരുവത്താഴത്തിന് അരി അളക്കല്‍. 18 ന് രാവിലെ 9 ന് സര്‍വൈശ്വര്യ വിളക്കുപൂജ, 11 ന് തുലാഭാരം, 12.15 ന് ഉച്ചപൂജ, വൈകിട്ട് 6 ന് തായമ്പക, 7 ന് ദീപാരാധന, നിറമാല, 9 ന് മഹാപൂജ, 9.30 ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, തിടമ്പ് നൃത്തം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ തുലാഭാരം, 12 ന് വിഷ്ണു സഹസ്രനാമം, 12.15 ന് പൂജ, വൈകിട്ട് 6 ന് തായമ്പക, നിറമാല, തുടര്‍ന്ന് 7 ന് ദീപാരാധന, 9 ന് മഹാപൂജ, എഴുന്നള്ളത്ത്, തിടമ്പ് നൃത്തം.

Leave a Reply