ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി സ്വയരക്ഷാ പരിശീലന ക്യാംപ് തുടങ്ങി.

രാജപുരം: സമഗ്ര ശിക്ഷ കേരള ഹോസ്ദുര്‍ഗ്ഗ് ബി ആര്‍ സി യുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന സ്വയംരക്ഷ സധൈര്യം പരിപാടിയുടെ ഉദ്ഘാടനം ജിഎച്ച്എസ്എസ് ബളാന്തോട് വെച്ച് നടന്നു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.കെ.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം.ഗോവിന്ദന്‍ ‘ പദ്ധതി വിശദീകരണം നടത്തി. ബിആര്‍സി ട്രെയിനര്‍ കെ.പിവിജയലക്ഷ്മി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സുപ്രിയ ശിവദാസ് മുഖ്യാതിഥിയായി . പനത്തടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാര്‍ , ജിഎച്ച്എസ്എസ് ബളാംതോട് പ്രഥമ അധ്യാപകന്‍ സുരേഷ് കുമാര്‍ അദ്ധ്യാപികയായ സിന്ധു മോള്‍ അഴകത്ത് എന്നിവര്‍ സംസാരിച്ചു. സി ആര്‍ സി കോഡിനേറ്റര്‍ സുപര്‍ണ്ണ നന്ദി പറഞ്ഞു. ഇന്‍സ്ട്രക്ടര്‍ ഷൈജു ജോസഫ് ക്ലാസ്സ് കൈകാര്യം ചെയ്തു.

Leave a Reply