രാജപുരം: കള്ളാര്‍ പഞ്ചായത്ത് ചാച്ചാജി ബഡ്സ് സ്പെഷ്യല്‍ സ്കൂള്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. നബാര്‍ഡ് എജിഎം കെ.ബി.ദിവ്യ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഷിനോജ് ചാക്കോ, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സി.രേഖ, ജോസ് മാവേലില്‍, പി.വി.ശ്രീലത, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.ഗോപി, പി.ഗീത, സന്തോഷ് വി ചാക്കോ, മെഡിക്കല്‍ ഓഫിസര്‍ ഡോ.സി.സുകു, പഞ്ചായത്തംഗം ബി.അജിത്ത്കുമാര്‍ , മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ത്രേസ്യാമ്മ ജോസഫ്, എച്ച്.വിഘ്നശ്വര ഭട്ട്, സി ഡി എസ് ചെയര്‍ പേഴ്സണ്‍ കെ. കമലാക്ഷി, രാജപുരം പ്രസ് ഫോറം പ്രസിഡന്റ് രവീന്ദ്രന് കൊട്ടോടി, പി.സി.തോമസ്, എം.എം. സൈമണ്‍, എ.കെ.രാജേന്ദ്രന് , ബി. രത്നാകരന് നമ്പ്യാര്‍, എന്‍. മധു , പി.വി.ദേവസ്യാ, ഡാലിയ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് സ്വാഗതവും, സെക്രട്ടറി കെ.ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.