
രാജപുരം: രാജപുരം മൃഗാശുപത്രില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തണമെന്ന് സിപിഎം രാജപുരം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ച്ചക്കിടിയിയില്‍ നിരവധി പശുക്കളാണ് ചികില്‍സ കിട്ടാതെ ചത്തുവീണത്. ആശുപത്രില്‍ ഡോക്ടര്‍ ഉണ്ടെങ്കിലും കര്‍ഷകര്‍ വിളിച്ചാല്‍ പോകുന്നില്ലെന്ന പരാതിയാണ് വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നത്. മലയോര മേഖലയില്‍ നിരവധി കര്‍ഷകരാണ് ക്ഷീരമേഖലയില്‍ ഉള്ളത്. പലരും, ഒരു ലക്ഷം രൂപ വരെ നല്‍കിയാണ് പശുവിനെ വാങ്ങി വളര്‍ത്തുന്നത്. എന്നാല്‍ പശുകള്‍ക്ക് അസുഖം വന്നാല്‍ ചികില്‍സിക്കാന്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തത് കര്‍ഷകരെ തളര്‍ത്തുകയാണ്. അതു കൊണ്ട് തന്നെ പലരും പശുവളര്‍ത്തല്‍ തന്നെ നിര്‍ത്തി പോകുന്ന സ്ഥിതിയുണ്ട്. നിലവിലുള്ള ഡോക്ടരെ സ്ഥലം മാറ്റി പുതിയ ഡോക്ടര്‍മാരെ നിയമിച്ച് ക്ഷീരകര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരെ അണി നിരത്തി ശക്തമായ സമരത്തിന് സിപിഎം നേതൃത്വം നല്‍കുമെന്ന് ലോക്കല്‍ സെക്രട്ടറി എ.കെ.രാജേന്ദ്രന്‍ പറഞ്ഞു.