രാജപുരം: മഴ ശക്തമായപ്പോള്‍ കൊട്ടോടി ടൗണില്‍ വെള്ളം കയറി സെന്റ് ആന്‍സ് ദേവാലയത്തിന് മുന്നില്‍ റോഡില്‍ വെളളം കയറിയതിനാല്‍ ചുള്ളിക്കര കുറ്റിക്കോല്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ടൗണുകളിലെ ക്രസ്ത്യന്‍ ആരാധാനാലയങ്ങളില്‍ കുര്ബാനയില്് രാവിലെ പങ്കുചേരാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
ടൗണിലെ മുസ്ലിം പള്ളിമുറ്റത്തും പടിയും വെള്ളം കെട്ടി നിന്നതിനാല്‍ പള്ളിക്കകത്തേക്ക് പ്രവേശിക്കാന്‍ വേണ്ടി തൊട്ടടുത്ത മദ്രസ്സ ക്ലാസ്സ് റൂമില്‍ നിന്ന് ഡസ്ക്ക് കൊണ്ട് വന്ന് അതിനു മുകളിലുടെ പള്ളിക്കകത്ത് കയറിയാണ് ബലിപെരുന്നാളിന്റെ പ്രര്‍ത്ഥന നടത്തിയത്.ശക്തമായ മഴ തുടര്‍ന്നാല്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.