ഏകദിന കൺവെൻഷൻ മാർ ജോർജ് വലിയമറ്റം ഉദ്ഘാടനം ചെയ്തു.
രാജപുരം: വിശുദ്ധ യൗസേപ്പ് പിതാവിന്റെ തീർത്ഥാടന കേന്ദ്രമായ പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ രണ്ടാം ശനിയാഴ്ചകളിൽ നടക്കുന്ന ഏകദിന കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും തലശ്ശേരി അതിരൂപത പ്രഥമ മെത്രാപ്പോലീത്ത മാർ ജോർജ് വലിയമറ്റം ഉദ്ഘാടനം ചെയ്തു. അടുക്കളക്കണ്ടം ആശ്രമ ദേവാലയം സുപ്പീരിയർ ഫാ.ആന്റണി നല്ലൂക്കുന്നേൽ, ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം എന്നിവർ നേതൃത്വം നൽകി.