കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി.
രാജപുരം: കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ വ്യത്യസ്തമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബാനറിൽ കുട്ടികൾ കയ്യൊപ്പ് രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സ്കൂൾ ചെയർപേഴ്സൺ കുമാരി ആദിഷ കുട്ടികൾക്ക് ചൊല്ലിക്കെടുത്തു. ലഹരി വിരുദ്ധ സന്ദേശങ്ങൾക്ക് ശേഷം ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികൾ സ്കൂൾ ഗ്രൗണ്ടിന് ചുറ്റും ലഹരി വസ്തുക്കൾക്കെതിരേ സുരക്ഷിത കോട്ട തീർത്തു. പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾ കൊട്ടോടി ടൗണിൽ ലഹരി വസ്തുക്കൾക്കെതിരേ മനുഷ്യചങ്ങല തീർത്തു. തുടർന്ന് എൻ എസ് എസ് യൂണിറ്റിൻ്റെ നേത്യത്വത്തിൽ ടൗണിൽ തെരുവ് നാടകം നടത്തി. എസ്എംസി ചെയർമാൻ ബി.അബ്ദുള്ള, പി ടി എ വൈസ് പ്രസിഡൻ്റ് സി.കെ.ഉമ്മർ, മദർ പിടിഎ പ്രസിഡൻ്റ് കെ.അനിത എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് പ്രധാനധ്യാപിക കെ.ബിജി ജോസഫ് , സീനിയർ അധ്യാപകരായ വി.ജഹാംഗീർ , കെ. മധുസൂദനൻ , എൻ എസ് എസ് കോഓഡിനേറ്റർ സുകു, ജെ ആർ സി കൗൺസിലർ മെറീന ആൻ്റണി, ജയദേവ് വിജയൻ എന്നിവർ നേത്യത്വം നൽകി.