കേരള പിറവി ദിനത്തിൽ മാലക്കല്ല് സ്ക്കൂളിൽ വേറിട്ട പ്രവർത്തനം

കേരള പിറവി ദിനത്തിൽ മാലക്കല്ല് സ്ക്കൂളിൽ വേറിട്ട പ്രവർത്തനം

രാജപുരം: കേരള പിറവി ദിനത്തിൽ മാലക്കല്ല് സ്ക്കൂളിൻ്റെ വേറിട്ട പ്രവർത്തനം ശ്രദ്ധേയമായി. കള്ളാർപഞ്ചായത്ത് മെമ്പർ മിനി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് മെമ്പർ സണ്ണി ഓണശ്ശേരിയിൽ, പി ടിഎ പ്രസിഡണ്ട് എ.സി.സജി, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി തോമസ് അടിയായിപ്പള്ളിൽ, വ്യാപാരി പ്രതിനിധി സോജൻ ആലയ്ക്കപ്പടവിൽ എന്നിവർ സംസാരിച്ചു, ഹെഡ്മാസ്റ്റർ എം.എ.സജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫാ.ജോബി കാച്ചിലോനിക്കൽ നന്ദിയും പറഞ്ഞു, ബിജു പി ജോസഫ് , രാജു തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കേരളത്തെ സ്ക്കൂൾ മുറ്റത്ത് ഒരുക്കി ലഹരി വിമുക്ത കേരളത്തിനായി കുട്ടികൾ, അധ്യാപകർ, ജനപ്രതിനിധികൾ എന്നിവർ പ്രതിജ്ഞയെടുത്തു.

Leave a Reply