രാജപുരം : ബളാംതോട് കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. കാർ ഓടിച്ചയാൾ അൽഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബളാംതോട് നിന്നും ഓട്ടമലയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത്. കാർ ഉടമയായ ഓട്ടമലയിലെ ഒ ജയറാം മാഷാണ് കാർ ഓടിച്ചിരുന്നത്. ഇദ്ദേഹം പരുക്കേൽക്കാതെ രക്ഷപ്പെട്ടു.