രാജപുരം : കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടണമെന്ന് ജില്ലാ മലയോര വികസന സമിതി പ്രസിഡന്റ് എം.യു. തോമസ് ആവശ്യപ്പെട്ടു. ജില്ലയിലെ ജനങ്ങൾ കൂടുതലും ചികിത്സ ആവശ്യങ്ങൾക്കായി മംഗളുരുവിലെ സ്പെഷ്യലിസ്റ്റ് ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. വന്ദേഭാരത് മംഗളുരു വരെ നീട്ടുകയും കുടിയേറ്റ സിരാ കേന്ദ്രമായ കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിക്കുകയും വേണമെന്ന് എം.യു.തോമസ് ആവശ്യപ്പെട്ടു.