രാജപുരം: പാണത്തൂർ പരിയാരത്ത് ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രി പത്ത് മണിയോടെ മംഗലാപുരത്ത് നിന്നും പാണത്തൂരിലേക്ക് വരികയായിരുന്ന ഇന്ധനം നിറച്ച ടാങ്കർ ലോറിയാണ് പരിയാരം ഇറക്കത്തിൽ ഹസ്സൈനാർ എന്നയാളുടെ വീടിന് മുകളിലേക്ക് മറിഞ്ഞത്. വീട് ഭാഗികമായി തകർന്നുവെങ്കിലും വീട്ടുകാർ പരുക്കുകളിലില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റതായി വിവരം. രണ്ടു പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാൾ കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഥലത്തെ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസമായി.