വോളിബോൾ താരത്തിന് സ്വീകരണം നൽകി.

രാജപുരം: ഭോപ്പാലിൽ നടന്ന ദേശീയ സ്കൂൾതല വോളിബോൾ മത്സരത്തിൽ 2-ാം സ്ഥാനം നേടിയ കേരള ടീമംഗം മിഥുൻ കൃഷ്ണന് ചക്കിട്ടടുക്കം യുവരി ഗ്രന്ഥാലയം ഒടയംചാലിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു . ഗ്രന്ഥാലയം പ്രസിഡന്റ് കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധാകരൻ, സി.സതീശൻ എന്നിവർ പ്രസംഗിച്ചു

Leave a Reply