രാജപുരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റ് എം.ബി.മൊയ്‌ദു ഹാജി അനുസ്മരണവും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയും പാണത്തൂർ വ്യാപാര ഭവനിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ടും, സംസ്ഥാന വൈസ് പ്രസിഡഡണ്ടുമായ കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രെട്ടറി കെ.ജെ.സജി മുഖ്യാതിഥിയായി . വ്യാപാരികളുടെ മക്കളിൽഎസ് എസ് എൽ സി യിലും ഹയർസെക്കൻഡറിയിലും ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. ചുള്ളിക്കര മേഖലാ കൺവീനർ കെ.അഷ്‌റഫ് സംസാരിച്ചു. ജില്ലയിലെ തന്നെ ഏറ്റവും പ്രധാന റോഡുകളിലൊന്നായ പൂടംകല്ല് ചിറങ്കടവ് അന്തർ സംസ്ഥാന പാതയുടെ മുടങ്ങി കിടക്കുന്ന നവീകരണ ജോലികൾ അടിയന്തിരമായി പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂണിറ്റ് ജനറൽ സെക്രെട്ടറി കെ ജിസജിമോൻ സ്വാഗതം പറഞ്ഞു.യൂണിറ്റ് ജോ. സെക്രട്ടറി ഡോൺ ജോസഫ് നന്ദി പറഞ്ഞു