രാജപുരം ; ജില്ലയിൽ കിഴക്കൻ മലയോര മേഖലയായ പൂടുംകല്ലിൽ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലെ രാത്രി സേവനം നിർത്തി. 16ഡോക്ടർന്മാർ വേണ്ടുന്ന ഈ ആശുപത്രിയിൽ വിരലിൽ എണ്ണാവുന്ന ഡോക്ടർന്മാരുടെ സേവനം മാത്രമേ ഉള്ളു . അതിൽ നിന്നും 5 ഡോക്ടർന്മാർ അവധി എടുത്തു പോവുകയും ചെയ്തു!
പനിയും ഡങ്കി പനിയും, എലിപ്പനി തുടങ്ങിയ ഈ കാലത്ത് രാത്രി സേവനം ഇല്ലാത്തതിനാൽ അടുത്തുള്ള ജില്ല ആശുപത്രി ക്ക് അതിർത്തികളിൽ നിന്നും 25-50 കിലോ മിറ്റർ സഞ്ചാരി ക്കണം. കിഴക്ക് കർണാടക അതിർത്തിയായ ചെമ്പേരി വരെയാണ് കേരള പരിധി, കിഴക്കൻ മലയോര മേഖല ആദിവാസികളും സാധാരണ ജനങ്ങളുമാണ് കൂടുതൽ തിങ്ങി പാർക്കുന്നത്. കോടോം ബേളൂർ, കള്ളാർ, പനത്തടി പഞ്ചായത്തിൽ ഉള്ളവർക്കാണ് ഈ ആതുരാലയത്തിന്റെ സേവനം ഏറ്റവും കൂടുതൽ ലഭിക്കുന്നത്.
എത്രയും പെട്ടെന്ന് ഡോക്ടർമാരെ നിയമിച്ചില്ലെങ്കിൽ കോൺഗ്രസി കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് മണ്ഡലം പ്രസിഡണ്ട് എം.എം.സൈമൺ, ബി.അബ്ദുള്ള എന്നിവർ പ്രസ്താവനയിലൂടെ പറഞ്ഞു.