രാജപുരം: കള്ളാർ മണ്ഡലം കോൺഗ്രസ് ഒമ്പതാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഒമ്പതാം വാർഡിൽ നിന്നും വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. രാജപുരം വ്യാപാര ഭവനിൽ നടന്ന ചടങ്ങ് കള്ളാർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം എം സൈമൺ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജോസ് മരുതൂർ അധ്യക്ഷത വഹിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ മുഖ്യാതിഥിയായി ,ജോണി പെരുമാനൂർ , പി എൽ റോയി,പഞ്ചായത്തംഗം ലീലാ ഗംഗാധരൻ ,വിമല കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇ കെ ഗോപാലൻ സ്വാഗതവും സനോജ് ജോൺ നന്ദിയും പറഞ്ഞു. ചടങ്ങിൽ വാർഡിലെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. രാജസ്ഥാനിൽ നടന്ന അഖിലേന്ത്യ യുണിവേഴ്സിറ്റി വടം വലി മത്സരത്തിൽ കണ്ണൂർ യുണിവേഴ്സ്റ്റി ടീമിൽ സെലക്ഷൻ ലഭിച്ച സാലീറ്റ് പി സോണിയെയും അനുമോദിച്ചു