രാജപുരം ; റോഡ് ചെളിക്കുളമായതോടെ കാൽനടയാത്ര പോലും സാധിക്കാതെ വിദ്യാർഥികൾ . കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡാണ് കനത്ത മഴയിൽ ചെളിക്കുളമായത്. ദിവസങ്ങളായി റോഡ് ചെളിക്കുളമായിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. ചെളി നിറഞ്ഞ ഭാഗത്ത് മെറ്റൽ നിരത്താൻ സ്കൂൾ അധികൃതരും തയാറായിട്ടില്ല. ചെളി നിറഞ്ഞ റോഡിലൂടെയുളള യാത്ര വിദ്യാർത്ഥികൾക്ക് ദുരിതമായിരിക്കുകയാണ്.