- രാജപുരം : കാസർഗോഡ് ഡിസിസി തീരുമാനപ്രകാരം ഉള്ള ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽബോഡിയോഗം ചുള്ളിക്കരയിൽ ഇന്നലെ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പ്രസിഡണ്ട് ബാബു കദളി മറ്റം അധ്യക്ഷതവഹിച്ചു. ഗോവിന്ദൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഡി സി സി വൈസ് പ്രസിഡണ്ടുമാരായ പി.ജി ദേവ്, പി.കെ ഫൈസൽ ജനറൽ സെക്രട്ടറിമാരായ ഹരീഷ് പി നായർ , മാമുനി വിജയൻ, ടി.വി സുരേഷ് യുഡിഎഫ് നിർവാഹക സമിതിയംഗം രാജു കട്ടക്കയം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എം.കുഞ്ഞമ്പു നായർ കെഎസ്‌യു ജില്ലാ പ്രസിഡൻറ് നോയൽ ടോമിൻ ജോസഫ്, പി.എ ആലി ,കെ.മാധവൻ നായർ, പി.എൻ ഗംഗാധരൻ , ബിനോയ് ആൻറണി, വി.കുഞ്ഞിക്കണ്ണൻ , എം.എം തോമസ് എന്നിവർ പ്രസംഗിച്ചു. യോഗത്തിന് ജോസഫ് മണക്കാട് സ്വാഗതവും വി.മാധവൻനായർ ആനക്കല്ല് നന്ദിയും പറഞ്ഞു.